Alerts

കേരള-കർണാടക തീരത്ത് ന്യൂനമർദം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്‍റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം തുടരുന്നു. കേരള-കർണാടക തീരത്തിലും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും.

ഈ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്‍റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു.