News

ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരം കടലെടുക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിറ്റിപിസി സെക്രട്ടറിയേയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയേയും ചുമതലപ്പെടുത്തി.

അതേസമയം, ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ടൂറിസം വകുപ്പും അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡിറ്റിപിസിയുടേയും ടൂറിസം വകുപ്പിന്റെയും നിർദേശം.