വിനോദ സഞ്ചാര മേഖലയില്‍ എന്റെ ഉത്തരവാദിത്തവും കടമകളും പരിപാടി നാളെ
വിനോദ സഞ്ചാര സൗഹൃദ കോവളം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കേരള ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹോട്ടലുകളും ചേര്‍ന്ന് നടത്തുന്ന ‘വിനോദ സഞ്ചാര മേഖലയില്‍ എന്റെ ഉത്തരവാദിത്തവും കടമകളും’ പരിപാടി നാളെ കോവളത്തെ കെജെജെഎം ആനിമേഷന്‍ സെന്ററില്‍ നടക്കും. പരിപാടി എം വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കോവളം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍, ടൂറിസം ഗൈഡുകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, കച്ചവടക്കാര്‍, തദ്ദേശവാസികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടാതെ ഇവര്‍ക്ക് ടൂറിസ്റ്റുകളോടുള്ള ആഥിത്യമര്യാദയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നല്‍കും. കൂടാതെ ടൂറിസം മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്കിയ ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, ടൂറിസം പൊലീസ്, ശുചീകരണ തൊഴിലാളികള്‍, ലൈഫ് ഗാര്‍ഡ്സ് എന്നിവരെ ആദരിക്കും.