Alerts

മെകുനു: ഗോവ-മഹാരാഷ്​ട്ര തീരത്ത്​ ജാഗ്രത നിർ​ദേശം

മെകുനു ചുഴലിക്കാറ്റിനെ തുടർന്ന്​ ഗോവ-മഹാരാഷ്​ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട്​ ദിവസത്തേക്കാണ്​ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്​. മൽസ്യതൊഴിലാളി​കളോട്​ കടലിൽ പോകരുതെന്ന്​ നിർദേശിച്ചിട്ടുണ്ട്​.

അറബികടലിൽ വലിയ തിരമാലകൾക്ക്​ സാധ്യതയുള്ളതിനാല്‍​ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്​. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക്​ സാധ്യതയെന്നാണ്​ കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ്​ സാധ്യത.

ഉരുൾപ്പൊട്ടൽ സാധ്യത കണ​ക്കിലെടുത്ത്​ മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്​​. വെള്ളിയാഴ്​ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ്​ ഒമാൻ തീരത്ത്​ കനത്ത നാശനഷ്​ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവി​​​ന്‍റെ കെടുതികൾ അനുഭവിക്കുകയാണ്​.