റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി ശനിയും ഞായറും ട്രെയിനുകള്‍ക്ക് നിയന്ത്രണം
പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു.
ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു മുടങ്ങുക.
ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ മധ്യ റെയില്‍വേകളിലാണു സേവനങ്ങള്‍ തടസപ്പെടുക. മറ്റു സോണല്‍ റെയില്‍വേകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോള്‍ ഫ്രീ നമ്പരായ 139ല്‍ നിന്നു ട്രെയിനുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഈ സമയങ്ങളില്‍ ലഭിക്കുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു.
പൂര്‍ണമായി റദ്ദാക്കിയവ
- എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ 6.00)
- ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (6.45)
- എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍ (7.25)
- നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍ (2.55)
- എറണാകുളം- കായംകുളം പാസഞ്ചര്‍ (10.05)
- കായംകുളം- എറണാകുളം പാസഞ്ചര്‍ (1.30)
- ആലപ്പുഴ- കായംകുളം പാസഞ്ചര്‍ (7.05)
- കായംകുളം- എറണാകുളം പാസഞ്ചര്‍ (8.35)
ഭാഗികമായി റദ്ദാക്കിയവ
- എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍നിന്നു സര്‍വീസ് നടത്തും (രാവിലെ 8.10)
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ. മടക്ക സര്‍വീസ് വൈകിട്ട് 5.30ന് - പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവ വരെ. മടക്ക സര്‍വീസ് വൈകിട്ട് 6.27ന്
- തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് അങ്കമാലി വരെ. മടക്ക സര്‍വീസ് വൈകിട്ട് 3.55ന്