പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ യൂട്യൂബ് മ്യൂസിക്‌സ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാഴ്ച്ചക്കാര്‍ തങ്ങളുടെ ഇഷ്ട കാഴ്ച്ചകളുടെ ശേഖരം കാണുവാനും സ്വന്തമാക്കാനും നാം ആദ്യം തിരയുന്നത് യൂട്യൂബിലാണ്. ഒരേ സമയത്ത് 100 കോടിയോളം പേര്‍ പാട്ടിനായി യൂട്യൂബില്‍ തിരയുന്നുണ്ടെങ്കിലും യൂട്യൂബിന് അതൊന്നും പോരാ. ചില നേരങ്ങളില്‍ യൂട്യൂബില്‍ ലഭിക്കുന്നത് പാട്ടിന്റെ യഥാര്‍ഥ പകര്‍പ്പുകളല്ല.


കൂടാതെ ബാക്ഗ്രൗണ്ട് പ്ലേ സൗകര്യവും ഡൗണ്‍ലോഡിങ്ങുമില്ല. അതൊന്ന് മാറ്റിമറിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് പാട്ടിന്റെ കൂട്ടുകാര്‍ക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരമായി യൂട്യൂബ് പുതിയ മ്യൂസിക്ക് സ്ട്രീമിങ് സേവനവുമായി എത്തുന്നു.

ഇങ്ങനെ തടസരഹിതമായി ഏതുനേരവും പാട്ടുകള്‍ കേള്‍ക്കാം, കാണാം, തിരയാം ഇങ്ങനെ പൂര്‍ണമായി എളുപ്പത്തിലും വ്യക്തിപരമായും കൈകാര്യം ചെയ്യാനുള്ള അവസരമാണ് പുതിയ സേവനത്തിനുള്ളത്.


അംഗീകൃത പാട്ടുകള്‍, ആല്‍ബങ്ങള്‍, ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകള്‍, റീമിക്‌സുകള്‍, തത്സമയ സംഗീതമേളകള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മ്യൂസിക്ക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിസില്‍ ഉണ്ടാകും. യൂട്യൂബ് മ്യൂസിക്‌സ് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് പരിഷ്‌ക്കാരങ്ങളോടെ നിലനില്‍ക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

പര്യസമുള്ള സൗജന്യമായ യൂട്യൂബ് മ്യൂസിക്കിനെ കുടാതെ പരസ്യമില്ലാത്ത യൂട്യൂബ് മ്യൂസിക്ക് പ്രീമിയവുമുണ്ട്. പാട്ടു മാത്രമുള്ള യൂട്യൂബ് മാത്രമുള്ള യൂട്യൂബ് റെഡ് ആപ്പിന് പകരമാണിത്. കേള്‍ക്കാനും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.


ബാക്ക്ഗ്രൗണ്ട്, ഓഫ് ലൈന്‍ പ്ലേ സൗകര്യവുമുണ്ട്. ഗൂഗിള്‍ പ്ലേ മ്യൂസിക്, യൂട്യൂബ് റെഡ് ആപ്പിന്റെ നിലവിലുള്ള വരിക്കാര്‍ക്ക് തനിയെ ഈ സേവനം ലഭിക്കും.
വിദേശ രാജ്യങ്ങളിലുള്ള യൂട്യൂബ് റെഡ് എന്ന മ്യൂസിക് ആപ് ഇന്ത്യയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ യൂട്യൂബ് എന്നെത്തുമെന്ന് സൂചനയില്ല.

അമേരിക്ക, ഓസേട്രേലിയ, ന്യൂസിലാന്‍ഡ്, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ താമസിയാതെ ഈ സേവനമെത്തും. ശേഷം ബ്രിട്ടന്‍ ഉള്‍പ്പെടെ മറ്റ് 14 രാജ്യങ്ങളിലെത്തും. യൂട്യൂബ് മ്യൂസിക്കിന്റെ വരിക്കാരാവാന്‍ പ്രതിമാസം 9.99 ഡോളര്‍ അതായത് 680 രൂപ ആണ് ചിലവ്. യൂട്യൂബ് മ്യൂസിക്കിന്റെ പ്രീമിയത്തിന് 11.9 ഡോളര്‍ അതായത് 815 രൂപയും നല്‍കണം.