ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്

നഗരങ്ങളിലും, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിന് പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചിവലിടുന്ന രീതിയാണ് ഫാം ടൂറിസം.


കേരളത്തില്‍ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്. ഫാം ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതിന് 50 ഏക്കര്‍ തോട്ടം എന്നതിനെ 15 ഏക്കറായി ചുരുക്കി. കൃഷിഭൂമി 15 ഏക്കര്‍ എന്നതില്‍ നിന്ന് മൂന്ന് ഏക്കര്‍ മതിയെന്നാക്കി.

ചട്ടത്തില്‍ ഇളവ് നല്‍കി ഒരു വര്‍ഷത്തിനകം കേരളത്തില്‍ 50 പുതിയ ഫാം ടൂറിസം പദ്ധതികള്‍ക്ക് തുടക്കമിടാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
അടുത്തിടെ നടന്ന ടൂറിസം റോഡ് ഷോകളില്‍ കേരളത്തിലെ ഫാം ടൂറിസം കേന്ദ്രങ്ങളെകുറിച്ച് ഒട്ടേറെ അന്വേഷണങ്ങള്‍ ലഭിച്ചിരുന്നു.

ഇത് കണക്കിലെടുത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഗ്രീന്‍ ഫാം പോളിസിയുമായി ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഉത്തരവാദിത്ത മിഷനായിരിക്കും പദ്ധതിയുടെ ചുമതല.