ആമസോണില്‍ സ്മാര്‍ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2600 രൂപയുടെ കാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍
എയര്‍ടെലും ആമസോണും ചേര്‍ന്ന് 3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്ഫോണുകള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ നല്കുന്നു. 65 ബജറ്റ് സ്മാര്‍ട്ഫോണുകള്‍ക്കാണ് ആമസോണ്‍ വെബ്സൈറ്റില്‍ ഓഫര്‍ ലഭ്യമാക്കുക. ഈ ഫോണുകള്‍ക്ക് 2600 രൂപയോളം കാഷ്ബാക്ക് ആയി ലഭിക്കും. രണ്ട് രീതിയിലാണ് 2600 രൂപ കാഷ്ബാക്ക് ആയി ലഭിക്കുക.
36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ തരും. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീചാര്‍ജ് ചെയ്തിരിക്കണം. അപ്പോള്‍ 500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. കൂടാതെ ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും.
ഇത് ആമസോണ്‍ പേ മണിയായാണ് ലഭിക്കുക. ഇതിന് 24 മാസത്തിനുള്ളില്‍ 24 തവണ റീചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. സാംസങ്, വണ്‍പ്ലസ്, ഷാവോമി, ഓണര്‍, എല്‍ജി, ലെനോവോ, മോട്ടോ, തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ഫോണുകള്‍ ഈ ഓഫര്‍ പരിധിയില്‍ വരുന്നതാണ്. എയര്‍ടെലിന്റെ മേരാ പെഹ് ലാ സ്മാര്‍ട്ഫോണ്‍ സംരംഭത്തിന്റെ ഭാഗമായാണ് ആമസോണുമായി സഹകരിച്ച് ഈ കാഷ്ബാക്ക് ഓഫര്‍ ഒരുക്കിയിരിക്കുന്നത്.