Kerala

അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തുടക്കം

അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തിരിതെളിഞ്ഞു. 27 വരെ നടക്കുന്ന സൗന്ദര്യോത്സവത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ യാത്ര, ബോട്ട് സവാരി, വനയാത്ര, ട്രെക്കിങ്, കുതിരസവാരി, കളരിപ്പയറ്റ്, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസി കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, നാടന്‍പാട്ട്, കഥാപ്രസംഗം, കാര്‍ഷിക സെമിനാര്‍, ടൂറിസം സെമിനാര്‍, വികസന സെമിനാര്‍, നൃത്തപരിപാടികള്‍, പ്രതിഭാ സംഗമം, ഫൊട്ടോഗ്രഫി മത്സരവും പ്രദര്‍ശനവും, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും.

ഹൈഡല്‍ ടൂറിസത്തിന്റെ രണ്ടു ബോട്ടുകളാണ് അഞ്ചുരുളി തടാകത്തില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഒരുബോട്ടുകൂടി ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും.

അഞ്ചുപേരടങ്ങുന്ന സംഘത്തിനു 900 രൂപ നിരക്കില്‍ 15 മിനിറ്റ് നേരമാണ് ബോട്ട്യാത്ര. സ്വദേശികള്‍ ഒഴികെയുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കു സൗന്ദര്യോത്സവ സ്ഥലത്തേക്കു പ്രവേശിക്കാന്‍ 10 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

ഇന്നു മുതല്‍ 20 വരെ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹെലികോപ്റ്റര്‍ ജെപിഎം കോളജ് ഗ്രൗണ്ടില്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥലം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അനുമതി ലഭിച്ചാലുടന്‍ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം. 10 മിനിറ്റ് യാത്രയ്ക്ക് ഒരാള്‍ക്ക് 2700 രൂപയാണ് നിരക്ക്. സൗന്ദര്യോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണി നിര്‍വഹിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.