കേരളത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്.


മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ മുഴുവന്‍ തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.