ചായപ്രേമികള്‍ക്കായി ബഡ്ഡീസ് കഫേ

ഒരു യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കപ്പ് ചായയ്ക്ക് കഴിഞ്ഞിട്ടുണ്ട് അത്രയ്ക്ക് മഹത്തരമാണ് ചായയുടെ ശക്തി. ചായ ചൂടില്‍ നിന്നാണ് പല ചര്‍ച്ചകളും, പരിഹാരങ്ങളും വരെ ഉണ്ടകുന്നത്. അങ്ങനെയൊരു ചായ പ്രേമിയായ യുവാവിന്റെ കഥയാണ് ഇത്.


ചായയോടുള്ള ഇഷ്ടത്തില്‍ ചായക്കട തുടങ്ങിയ വ്യക്തിയാണ് നിര്‍മല്‍ രാജ്. ഇന്ന് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഡ്ഡീസ് കഫെ എന്ന സ്വന്തം സ്ഥാപനത്തിലൂടെ 70 വ്യത്യസ്ത തരം ചായകളാണ് ഈ ഇരുപത്തിയെട്ടുകാരന്‍ വില്‍ക്കുന്നത്.

അമ്മയ്‌ക്കൊപ്പം തേയില ഫാക്ടറിയില്‍ പോയ കാലം മുതല്‍ തുടങ്ങിയതാണ് നിര്‍മലിന്റെ ചായ സ്‌നേഹം.കൊളുന്ത് നുള്ളുന്ന അമ്മയ്‌ക്കൊപ്പം കുഞ്ഞ് നിര്‍മ്മല്‍ നടന്ന വഴികളൊന്നും മറന്നില്ല. ഊട്ടിയിലെ ഇന്‍ഡ്‌കോ 6 എന്ന സ്ഥാപനത്തില്‍ ടീ മേക്കറായിരുന്നു നിര്‍മ്മലിന്റെ അച്ഛന്‍. വളര്‍ന്ന് വലുതാകുമ്പോള്‍ ചായക്കട തുടങ്ങണമെന്നുള്ള ആശ എന്നാല്‍ അച്ഛന്റെ മരണത്തോടെ വിധി തട്ടിമാറ്റി.

തുടര്‍ന്നുള്ള പഠനത്തിന് ശേഷം നിര്‍മ്മല്‍ കോര്‍പറേറ്റ് വിഭാഗത്തില്‍ ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവായി ജോലി ലഭിച്ചു. എന്നാല്‍ പഴയ ആഗ്രഹം പിന്നോട്ട് മാറ്റിവെച്ചില്ല ആ യുവാവ്. കോയമ്പത്തൂരിലെ പ്രാദേശിക കടകളില്‍ തേയില വിതരണം നടത്തി കൊണ്ട് വീണ്ടും മേഖലയില്‍ സജീവമായി.
പക്ഷേ കച്ചവടത്തിന് ഇറങ്ങിയപ്പോളാണ് ഗുണമേന്‍മയുള്ള തേയിലയില്‍ നിരവധി രാസവസ്തുകള്‍ കച്ചവടക്കാര്‍ കലര്‍ത്തുന്നുണ്ട്.

ഈ സാഹചര്യങ്ങളെ പ്രതിരോധിക്കുന്ന ഒരു സ്ഥാപനം കെട്ടിപടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്വന്തമായി ഒരു ചായക്കടയ്ക്ക് രൂപം നല്‍കുന്നത്.
ചായയും ചായക്കടയും പാഷനായി കൊണ്ടുനടന്ന നിര്‍മ്മല്‍ 2012ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായാണ് ബഡ്ഡീസ് കഫെ തുടങ്ങുന്നത്. 70 തരം വ്യത്യസ്ഥ ചായകളാണ്  ഇവിടുത്തെ പ്രാധാന ഹൈലൈറ്റ്.

വൈറ്റ്, ഗ്രീന്‍, ഓലോംഗ്, ബ്ലാക്ക്, ഐസ്ഡ് ടീ, പഴവര്‍ഗങ്ങളും ഔഷധങ്ങളും കോര്‍ത്തിണക്കിയ വ്യത്യസ്ത രുചികളിലുള്ള ചായ എന്നിങ്ങനെ ചായയുടെ ആഘോഷമാണ് ബഡ്ഡീസ് കഫെ. നിലവില്‍ ഒരു ബഡ്ഡീസ് കഫെ ഔട്ട്‌ലെറ്റും മൂന്ന് ബഡ്ഡീസ് ടീ പോയിന്റുകളുമാണ് നിര്‍മലിന് സ്വന്തമായുള്ളത്.

ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനത്താണ് കഫേ പ്രവര്‍ത്തിക്കുന്നതെങ്കിലും പരമ്പരാഗത ഇന്ത്യന്‍ ശൈലിയിലുള്ള ചായകള്‍ മാത്രമല്ല ഇവിടെ ലഭിക്കുന്നത്. ഇന്ത്യയിലെ ക്ലാസിക്ക് സുലൈമാനി മുതല്‍ ജാപ്പനീസ് മാച്ചാ ടീ, സൗത്ത് ആഫ്രിക്കന്‍ റൂയിബോസ്, ജര്‍മ്മന്‍ ഹെര്‍ബല്‍ ടീ, ഈജിപ്ഷ്യന്‍ പ്യുവര്‍ ഷാമോമൈല്‍, ഓസ്‌ട്രേലിയന്‍ ഫ്രൂട്ട് ബേസ്ഡ് ഇന്‍ഫ്യൂഷന്‍ എന്നിങ്ങനെ ലോകോത്തര ചായകളുടെ വിവിധ ശ്രേണിയും ഈ കഫെയിലുണ്ട്.