News

റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

മാസപ്പിറവി കാണാത്തതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിയമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി.ഇമ്പിച്ചമ്മദ് ഹാജി, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.

ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റംസാന്‍ വ്രതം തുടങ്ങുന്നത്.

ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ മാസത്തിന് തുടക്കമാകുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. ഖത്തറില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ചയാണെന്ന് ചാന്ദ്രനിരീക്ഷണ കമ്മിറ്റി അറിയിച്ചു. യു.എ.ഇ. ചാന്ദ്രനിരീക്ഷണ സമിതിയും ചൊവ്വാഴ്ച വൈകീട്ട് മഗ്രിബ് പ്രാര്‍ഥനയ്ക്കുശേഷം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. റംസാന്‍ മാസം 17-ന് തുടങ്ങുമെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.