പൂച്ചക്കുളം തേനരുവി സഞ്ചാരികളെ ക്ഷണിക്കുന്നു

പൂച്ചക്കുളം തേനരുവി പത്തനംത്തിട്ട ജില്ലയില്‍ അധികം ആരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള പൂച്ചക്കുളത്തേക്കാണ്.


തേനരുവി എന്ന് നാട്ടുകാര്‍ ഓമന പേരിട്ട് വിളിക്കുന്ന വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോടേ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരിമാന്‍തോടിന് സമീപമാണ്.

കരിമാന്‍ തോട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

പത്തനംതിട്ടയില്‍ നിന്ന് കോന്നി, സീതത്തോട് വഴി കരിമാന്‍ തോട്ടിലെത്താം. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിയാണിത്.