റോ റോ സര്‍വീസ് പുനരാരംഭിച്ചു
വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി നിവാസികള്‍ക്ക് ആശ്വാസമായി റോ റോ സര്‍വീസ് പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ട്രിപ്പിന് ഉച്ചഭക്ഷണത്തിന് ഒരുമണിക്കൂര്‍ ഇടവേള ഒഴികെ വൈകിട്ട് ആറുവരെയാണ് സര്‍വീസ്.
32 പ്രാവശ്യം ഇരുവശത്തേക്കുമായി സര്‍വീസ് നടത്തും. ഒരു വെസല്‍ മാത്രമാണ് പുനരാരംഭിച്ച ദിനം സര്‍വീസിനുണ്ടായിരുന്നത്. കോര്‍പറേഷന്റെ ഫോര്‍ട്ട് ക്വീന്‍ ബോട്ടും മുടക്കമില്ലാതെ സര്‍വീസ് നടത്തിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞില്ല. ഉദ്ഘാടനദിവസം റോ റോ വെസല്‍ ഓടിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ വിന്‍സന്റ് സര്‍വീസിന് നേതൃത്വം നല്‍കി.
വൈകിട്ട് ആറിനുശേഷം റോ റോ വെസലിന് പകരം ജങ്കാര്‍ ഓടിക്കാമെന്ന് ആദ്യം അറിയിച്ചെങ്കിലും പ്രായോഗിക തടസ്സം ഉള്ളതിനാല്‍ അതുണ്ടാകില്ലെന്ന് കെഎസ്ഐഎന്‍സി കൊമേഴ്‌സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം പറഞ്ഞു. ഞായറാഴ്ച്ച സര്‍വീസ് ഉണ്ടാകില്ല.
ജെട്ടിയിലെ ഡോള്‍ഫിന്‍സംവിധാനം ശരിയാകാത്തതിനാല്‍ കൂടുതല്‍ തവണ ട്രിപ്പ് നടത്താന്‍ സാധിക്കുന്നില്ല. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ മാത്രമെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. വരും ദിവസങ്ങളില്‍ സര്‍വീസ് സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തുമെന്നും സിറില്‍ പറഞ്ഞു.
രണ്ടാമത്തെ റോ റോ വെസല്‍ പരിശീലനം പരിചയസമ്പന്നനായ മറ്റൊരു ഫസ്റ്റ് ക്ലാസ് മാസ്റ്ററെ ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഐഎന്‍സി. ആന്‍ഡമാനിലും ഗോവയിലും മുംബൈയിലുമുള്ള മൂന്നുപേരെ ഇതിനായി സമീപിച്ചിട്ടുണ്ട്.
ഇവരിലാരെങ്കിലും സമ്മതം അറിയിക്കുന്ന മുറയ്ക്ക് പരിശീലനം തടരും. ഇതിനു മുന്നോടിയായി രണ്ടാമത്തെ റോ റോ വെസലിന്റെ സര്‍വേ പൂര്‍ത്തീകരിച്ച് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ലൈസന്‍സ് എടുക്കണം. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച്ചയോടെ പരിശീലനം തുടങ്ങുമെന്നും കെഎസ്ഐഎന്‍സി പറഞ്ഞു.