ജിദ്ദയില്‍ പുതിയ വിമാനത്താവളം 22ന് പ്രവര്‍ത്തനം ആരംഭിക്കും
നിര്‍മാണം പൂര്‍ത്തിയാക്കിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 22 മുതല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷം 80 ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധം വിശാലമാണ് വിമാനത്താവളം. 36 ബില്ല്യന്‍ സൗദി റിയാല്‍ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിട്ടുള്ളത്.
വിവിധരാജ്യങ്ങളില്‍ നിന്നായി 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. 136 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. വിമാനത്താവളത്തില്‍ നടപ്പാക്കിയ വികസനം, പുതിയ സാങ്കേതിക വിദ്യകള്‍, ടെര്‍മിനലുകളിലെ സജ്ജീകരണം എന്നിവയുടെ മാതൃകകളും പ്രവര്‍ത്തനരീതിയും ശില്പശാലയില്‍ അവതരിപ്പിച്ചു.
ഏവിയേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
മക്ക, മദീന എന്നീ പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ടാക്സി, ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിങ് എന്നിവയും നവീകരിച്ച വിമാനത്താവളത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.