ഇനിയില്ല അപകട മരണങ്ങള്‍: വിളിക്കാം 9188100100 സഹായം ഉടനെത്തും
അപകട മരണങ്ങളില്‍ വര്‍ഷം തോറും ജീവന്‍ പൊലിയുന്നത് നിരവധി പേരുടേതാണ്. എന്നാല്‍ ഇനി ഇത്തരം മരണങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ നടക്കില്ല. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു.
കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ കെയര്‍ പ്രവര്‍ത്തനം ലഭുക്കുന്നതിന് രൂപീകരിച്ച 918100100 എന്ന നമ്പര്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് നല്‍കിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ ആയിരത്തോളം ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയത്.അപകടം നടന്ന സ്ഥലത്ത് നിന്ന് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് കോള്‍ എത്തുന്നത്. ഇവിടെ പ്രത്യേക പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത സ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും.
തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് ഡ്രൈവറിന് വിവരം കൈമാറും. ഇതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസും ഐ എം എയും പരിശീലനം നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മൊബൈല്‍ ആപ് വരുന്നതോടെ തനിയെ ലൊക്കേഷന്‍ മനസ്സിലാക്കാനും തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മൊബൈലില്‍ അലര്‍ട്ട് തെളിയും.
കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ച നോഡല്‍ ഓഫീസര്‍ തുടര്‍ നടപടി സ്വീകരക്കുകയും ചെയ്യും.
നിലവില്‍ നോണ്‍ ഐ സി യു ആംബുലന്‍സുകള്‍ക്ക് 500 രൂപയും, ഐ സി യു ആംബുലന്‍സുകള്‍ക്ക് 600രൂപയും അധിക കിലോമീറ്റര്‍ 10 രൂപയുമാണ് ഈടാക്കുന്നത്. രോഗിയോ കൂടെയുള്ളവരോ വാടക നല്‍കണം. പ്രത്യേക സാഹചര്യങ്ങളില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനില്‍ നിന്ന് തുക നല്‍കും.