News

ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനം: ടൂറിസം ഐച്ഛിക വിഷയമായിയെടുത്തവരെ നിയമിക്കണമെന്ന് ആവശ്യം

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനത്തിന് ടൂറിസം ഐച്ഛിക വിഷമായിയെടുത്തവരെ നിയമിക്കണം എന്ന് കേരളത്തിലെ ടൂറിസം വിദ്യാര്‍ത്ഥികളുടെയും വിദഗ്ദരുടെയും കൂട്ടായ്മയായ ടൂറിസം പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഓഫ് കേരള വ്യക്തമാക്കി.


ഡി റ്റി പി സിയുടെ വിവിധ മേഖകളില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഇക്കാര്യം വ്യകതമാക്കിയത്. നിലവില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ യോഗ്യതകളും പരിശോധിക്കണം എന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ടുള്ള നിയനം നടത്തുന്നില്ല പകരം ഏതെങ്കിലും ഡിഗ്രി ഉള്ളവരെ പ്രമോഷന്‍ കൊടുത്താണ് നിയമിക്കാറുള്ളത്. ഇതില്‍ മാറ്റം വരുത്തി ടൂറിസം ഡിഗ്രി നിര്‍ബന്ധമാക്കി ഈ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ഉത്തരവാദിത്ത ടൂറിസം മിഷനിലും ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ അതാത് ജില്ലകളില്‍ ടൂറിസം ഡിഗ്രിയുള്ളവരെ നിയമിക്കണം എന്നും അല്ലാത്ത പക്ഷം മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാലതാമസം വരികയും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും അസോസിയേഷന്‍ കണ്ടെത്തി.