News

ട്രാക്ക് അറ്റകുറ്റപണി: 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

എറണാകുളം, തൃശൂർ സെക്‌ഷനിൽ ഈ മാസം 10 മുതൽ 17 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല.

മറ്റു ദിവസങ്ങളിൽ  ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് രാത്രി 11.25 നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. ഓഖ – എറണാകുളം എക്സ്പ്രസ്, ബിക്കാനീർ – കൊച്ചുവേളി, വെരാവൽ- തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചുവേളി സ്പെഷ്യല്‍, ഗാന്ധിധാം – നാഗർകോവിൽ, ഭാവ്നഗര്‍ – കൊച്ചുവേളി, പട്ന – എറണാകുളം, നിസാമുദ്ദീൻ – തിരുവനന്തപുരം ട്രെയിനുകൾ രണ്ടര മണിക്കൂറോളം ചാലക്കുടിയിലോ ഇരിങ്ങാലക്കുടയിലോ പിടിച്ചിടും. മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ് 110 മിനിറ്റും, തിരുവനന്തപുരം – മധുര അമൃത 40 മിനിറ്റും പിടിച്ചിടും.