ജൂണ്‍ 24 മുതല്‍ സൗദിയിലെ നിരത്തുകളില്‍ വനിതകള്‍ വാഹനമോടിക്കും
സൗദി അറേബ്യയുടെ ചരിത്രം തിരുത്തി ജൂൺ 24ന് വനിതകള്‍ നിരത്തിലൂടെ വണ്ടിയോടിച്ചു തുടങ്ങും. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയ്യതിയുടെ പ്രഖ്യാപനം നടത്തിയത്.
വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. 2017 സെപ്റ്റംബറിലാണ് വനിതകൾക്ക് വാഹനമോടിക്കുന്നതിനുള്ള ദശകങ്ങൾ പഴക്കമുള്ള വിലക്ക് എടുത്തുകളഞ്ഞ രാജകൽപന വന്നത്. ഈ വർഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല.
ഇതിനിടയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുകയും മറ്റുപഠനങ്ങളും നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ് പ്രാഥമികമായി ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയത്. വിദേശത്ത് നിന്ന് ലൈസൻസ് നേടിയ സൗദി വനിതകൾ ഉൾപ്പെടെ ഇവിടെ പരിശീലകരായുണ്ട്.