Tech

എന്തും ചെയ്യും ഗൂഗിള്‍ അസിസ്റ്റന്റ്: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

തിരക്കനിടയില്‍ നാം പിന്നീടെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുന്ന എത്ര കാര്യങ്ങള്‍ പിന്നീട് നമുക്ക് തന്നെ വിനയായി വന്നിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരവുമായി ഗൂഗിള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഗൂഗിള്‍ അസിസ്റ്റന്റ് മുഖേന പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏത് വ്യക്തിയേ ആണോ വിളിക്കാന്‍ അസൗകര്യം അത് ഗൂഗിള്‍ അസിസ്റ്റന്റിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.

ഗൂഗിള്‍ ഡുപ്ലെക്സ് എന്ന പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി സംസാരിക്കുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത.

ഇതു പ്രയോജനപ്പെടുത്തി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്.

സുരക്ഷിത ഡൊമെയ്നുകളിലേക്ക് ഡൂപ്ലെക്സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്ന്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്സിനെ ആഴത്തില്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.