ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ
ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ പൂർത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം.
ജൂലൈയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. കടല്‍പ്പാലത്തിന്‍റെ നീളം 55 കിലോമീറ്ററാണ്. 2000 കോടി ഡോളർ, ഏകദേശം 134.5 ലക്ഷം കോടി രൂപ ചെലവിലാണ് ആറുവരിപ്പാതയിൽ കടല്‍പ്പാലം നിര്‍മിച്ചത്.
മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, തുരങ്കം എന്നിവ അടങ്ങുന്നതാണ് 2009ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്‍റെ പ്രത്യേകത. കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഹോങ്കോങ്– മക്കാവു യാത്രാസമയം പകുതിയായി കുറയും.