ഈ വാട്സ്ആപ്പ് സന്ദേശം ഫോണുകളെ നിശ്ചലമാക്കും
‘ഈ കറുത്ത അടയാളം തൊടരുത് തൊട്ടാല്‍ ഫോണ്‍ ഹാങ്ങ് ആവും’ എന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. സന്ദേശം കണ്ട് അതൊന്ന് പരീക്ഷിക്കാനായി കറുത്ത അടയാളത്തില്‍ സ്പര്‍ശിച്ച ഭൂരിഭാഗം ആളുകളുടെയും ഫോണ്‍ നിശ്ചലമാവുകയും ചെയ്തു. ടച്ച് സ്ക്രീനില്‍ എന്ത് ചെയ്താലും ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല.
വാട്സ്ആപ്പില്‍ നിന്നും പിന്നോട്ട് പോവാനോ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാനോ സാധിക്കില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെയാണ് ഈ സന്ദേശം ഫോണുകളെ ബാധിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങളിലുള്ള അദൃശ്യമായ അസംഖ്യം സ്പെഷ്യല്‍ കാരക്ടറുകളാണ് ഫോണിനെ ഹാങ്ങ് ആക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സന്ദേശങ്ങളെ മെസേജ് ബോംബുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ എണ്ണമറ്റ സ്പെഷ്യല്‍ കാരക്ടറുകള്‍ ഒന്നിച്ചു തുറന്നുവരുന്നു.
തെളിയിച്ചുപറഞ്ഞാല്‍ കാരക്ടറുകളുടെ ഒരു പൊട്ടിത്തെറിതന്നെ അവിടെ നടക്കുന്നു. അത് താങ്ങാന്‍ പറ്റാതെ വരുമ്പോഴാണ് ഫോണ്‍ നിശ്ചലമായി മാറുന്നത്. കഴിഞ്ഞ വര്‍ഷം നിങ്ങളുടെ സബ്സ്ക്രിപ്ഷന് അവസാനിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. അക്കൗണ്ട് വെരിഫൈ ചെയ്യാനും 99 ബ്രിട്ടിഷ് പൗണ്ടിന് (90 രൂപ) ആജീവനാന്ത സബ്സ്ക്രിപ്ഷന് വാങ്ങാനും നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. വാട്സ്ആപ്പ് ഗോള്‍ഡ് വേര്ഷനിലേക് വേര്‍ഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു തട്ടിപ്പ് സന്ദേശവും വാട്സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.