Hospitality

കടലാഴങ്ങളില്‍ താമസിക്കാം: മാലിദ്വീപിലേക്ക് പോരൂ

കഥകളിലും പുരാണങ്ങളിലും മാത്രം കേട്ട് പരിചയിച്ച കടല്‍ കൊട്ടാരങ്ങള്‍ യാഥാര്‍ഥ്യമായിരിന്നെങ്കില്‍ എന്ന് സ്വപ്‌നം കാണാത്ത ആരാണ് ഉള്ളത്. എങ്കില്‍ ആ സ്വപ്‌നം യാഥ്യാര്‍ഥ്യമാക്കാം മാലിദ്വീപില്‍ എത്തിയാല്‍.


ലോകത്തിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ വില്ലയിലെത്തിയാല്‍ മീനുകള്‍ക്കൊപ്പം നീന്തി തുടിക്കാം, വെള്ളത്താല്‍ ചുറ്റപ്പെട്ട ഭക്ഷണമുറിയിലിരുന്ന രാജകീയ ഭക്ഷണം കഴിക്കാം, ഒടുവില്‍ നീലപുതച്ച വെള്ളത്തിനടിയില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നതും നോക്കി കിടന്ന് ഉറങ്ങാം.

കൊണ്‍റാഡ് മാല്‍ദീവ്സ് രംഗാലി ഐലന്‍ഡാണ് ഈ അത്ഭുതം പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 16.4 അടി താഴെയാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്.

ഇവിടെ നമുക്കായി ഒരു ബട്ട്ലര്‍, സ്വകാര്യ ഡെക്ക്, നീണ്ടുകിടക്കുന്ന പൂള്‍, സൂര്യാസ്തമയം കാണാനുള്ള സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാന്‍ 33 ലക്ഷം രൂപ നല്‍കണമെന്ന് മാത്രം