ഉത്തരമലബാര്‍ ടൂറിസം ചിത്രയാത്ര നടത്തുന്നു
ഉത്തര മലബാറിലെ സാംസ്ക്കാരിക ടൂറിസം മേഖലയിലേക്ക് കലാകാരന്മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആര് ഡി സി ചിത്രയാത്ര സംഘടിപ്പിക്കുന്നു.
നാളെ ആരംഭിക്കുന്ന ചിത്രയാത്ര ഒന്‍പതിന് സമാപിക്കും.ഫോക്ലാന്ഡ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫോക്ലോര് ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെയാണു ചിത്രയാത്ര സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പതോളം ചുമര്‍ചിത്ര കലാകാരന്മാര് യാത്രയില്‍ പങ്കെടുക്കും. ബേക്കലില്‍ നിന്നാണു ചിത്രയാത്രയുടെ തുടക്കം. ഏഴിമലയില്‍ അവസാനിക്കും.
ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന ‘ആര്‍ട്ട് വോക്ക് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പരിഗണിക്കും.
പ്രാദേശിക സന്ദര്‍ശകര്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്ന പദ്ധതിയാണ് ‘ആര്‍ട്ട് വോക്ക്. പെയിന്റിങ്ങുകളും ശില്പങ്ങളും നിറഞ്ഞ 400 മീറ്റര്‍ പാതയാണ് ബേക്കല്‍ ബീച്ചില്‍ നടപ്പാക്കുന്ന ‘ആര്‍ട്ട് വോക്ക്’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.