Middle East

യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ്ങ് 777, എയര്‍ ബസ് എ350 വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി.


ഒരുമണിക്കൂറാണ് വൈഫൈ ലഭിക്കുക.യാത്രാവേളയില്‍ മുഴുവന്‍ വൈ-ഫൈ വേണ്ടവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇതിനായി അധിക ചാര്‍ജ് നല്‍കണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികള്‍ നിര്‍വഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

ജിഎക്സ് ഏവിയേഷന്‍ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം വിമാനങ്ങളില്‍ ലഭ്യമാകുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും ഇടതടവില്ലാതെ ഇഷ്ട വിഡിയോകള്‍ കാണാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യങ്ങള്‍ ഉപയോഗിക്കാനുമാവും. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങളില്‍ സൂപ്പര്‍ വൈ-ഫൈ ലഭ്യമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍മര്‍സാറ്റ് ഏവിയേഷന്‍ പ്രസിഡന്റ് ഫിലിപ് ബലാം പറഞ്ഞു.