Kerala

കോഴിക്കോട് ശാസ്ത്ര കേന്ദ്രത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡുമായി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ വര്‍ഷം 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും പ്ലാനറ്റേറിയവും സന്ദര്‍ശിച്ചത് .

രാജ്യത്തെ പ്രമുഖമായ 27 പ്ലാനറ്റേറിയങ്ങളെ പിന്‍തള്ളിയാണ് കോഴിക്കോട്ടെ ശാസത്ര കേന്ദ്രം കാണികളുടെ എണ്ണത്തില്‍ റെക്കോഡിട്ടത് . 2017 18 വര്‍ഷത്തില്‍ 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും ഇതിന്റെ ഭാഗമായ പ്ലാനറ്റേറ്റയവും സന്ദര്‍ശിച്ചത് .

രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോള്‍ 78000 സന്ദര്‍ശകരായിരുന്നു എത്തിയിരുന്നത്. അന്ന് 10 ലക്ഷം രൂപയായിരുന്നു വരുമാനം .കഴിഞ്ഞ വര്‍ഷം വരുമാനം ഒന്നരക്കോടിയായി ഉയര്‍ന്നു .ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ .

1997 ജനുവരി 30 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് മേഖലാ ശാസത്ര കേന്ദ്രം ഉല്‍ഘാടനം ചെയ്തത് .ഫണ്‍ സയന്‍സ് ഗാലറിയും പ്ലാനറ്റേറിയവുമാണ് തുടക്കത്തിലുണ്ടായിരുന്നത് .2006 ല്‍ ത്രീഡി തിയറ്റര്‍ , 2007 ല്‍ മനുഷ്യക്ഷമത ഗാലറി , 2008 ല്‍ മിറര്‍ മാജിക് , 2009 ല്‍ ഫണ്‍ സയന്‍സ് ഗാലറിയുടെ നവീകരണം ,2010 ല്‍ ജ്യോതിശാസ്ത്ര ഗാലറി എന്നിവയാണ് പിന്നീടുണ്ടായ പ്രധാന വിപുലീകരണങ്ങള്‍ .