Kerala

താംബരം- തെന്മല ചുറ്റി അഞ്ചുനാള്‍ പുതിയ പാക്കേജുമായി റെയില്‍വേ

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച താംബരം-കൊല്ലം റെയില്‍ പാതയുടെ വേനലവധിക്കാലത്തെ ഐ ആര്‍ സി ടി സി വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു. നാലു രാത്രിയും അഞ്ചു പകലും അടങ്ങിയതാണ് പാക്കേജ്.

6000 മുതലാണ് നിരക്ക്. തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് താംബരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച രാവിലെ 5.15ന് തെങ്കാശിയിലെത്തും .തെങ്കാശിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം.

ചൊവ്വാഴ്ച രാവിലെ 5.15ന് ട്രെയിന്‍ തെങ്കാശിയിലെത്തും. കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം.

മൂന്നാം ദിനം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം മേഖല, കല്ലട അണക്കെട്ട് എന്നിവ സന്ദര്‍ശിക്കാം.നാലാം ദിനം അഗസത്യാര്‍ വെള്ളച്ചാട്ടം, താമര ഭരണി നദി, പാപനാശം ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചശേഷം തെങ്കാശി റെയില്‍വേ സ്റ്റേഷനിലെത്തും.

അഞ്ചാം ദിവസം രാവിലെ അഞ്ചിനു താംബരം റയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.ഹോട്ടലിലെ മുറി പങ്കിടുന്നതുള്‍പ്പെടെ പരിഗണിച്ച് 8000, 10,200, 6000, 8300 എന്നീ നിരക്കുകളില്‍ പാക്കേജ് ആസ്വദിക്കാം. ഗ്രൂപ്പ് ബുക്കിങ്ങിനു പ്രത്യേക ഇളവുണ്ടാകും. ബുക്ക് ചെയ്യാന്‍ irctctourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.