കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച്ച രാവിലെ വരെ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തീരങ്ങളില്‍ കാറ്റും മഴയും ശക്തി പ്രാപിച്ച വ്യാഴാഴ്ച്ച മുതല്‍ കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ച മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന് അറിയിച്ചു.
വടക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്ന് ശക്തമായ കാറ്റുണ്ടാകും. ഇതു 35-45 കിലോമീറ്റര്‍ വരെ വേഗം പ്രാപിച്ചേക്കും. തീരദേശത്തും ലക്ഷദ്വീപിനുമുകളിലുമായിരിക്കും കൂടുതലായും കാറ്റുവീശുക. ഇവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.