News

ഉഡാന്‍ പദ്ധതി: കോഴിക്കോടിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനെ കൂടി
ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. ഡയറക്ടറായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നഗരങ്ങള്‍ തമ്മില്‍ ചെലവുകുറഞ്ഞ രീതിയില്‍ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്.

രണ്ട് മാസത്തിനകം ഇടത്തരം വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നാല് ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 70,000 ആഭ്യന്തര യാത്രക്കാരും വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ രണ്ടുമാസംകൂടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.