വിലക്കുറച്ച് ആപ്പിള്‍: ഐഫോണ്‍ 13,400 രൂപയ്ക്ക്
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വിലയേറിയ ഫോണാണ് ഐഫോണ്‍. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഉപഭോക്താക്കളെ ഐഫോണ്‍ വിപണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഇനി അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
ആപ്പിള്‍ 2018 വിപണിയിലിറക്കിയ മോഡല്‍ ഐഫോണുകള്‍ക്കാണ് കുറഞ്ഞ വിലയില്‍ പുറത്തിറക്കിയേക്കുമെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
മൂന്ന് പുതിയ മോഡലുകളാണ് ഐഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലേ മോഡല്‍ ഹാന്‍ഡസെറ്റുകളാണ് അവതരിപ്പിക്കുന്നത്.
ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും. ഉപയോഗിക്കുന്ന പാര്‍ട്സുകളുടെ വില കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണ്‍ പുറത്തിറക്കുക.
ഒല്‍ഇഡി ഡിസ്പ്ലെയുടെ സ്ഥാനത്ത് എല്‍സിഡി ഉപയോഗിച്ചാല്‍ 50 ഡോളര്‍ വരെ നിര്‍മാണ ചിലവ് കുറയും. പുറമെ സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. ക്യാമറകളുടെ എണ്ണവും കുറയ്ക്കും.
ഐഫോണ്‍ എല്‍സിഡി മോഡല്‍ ഹാന്‍ഡ്സെറ്റ് ആറു കോടി യൂണിറ്റുകള്‍ നിര്‍മിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍ 2.8 കോടി യൂണിറ്റ് മാത്രമാണ് നിര്‍മിക്കുക. 6.5 ഇഞ്ച് മോഡല്‍ ഐഫോണ്‍ 2.2 കോടി യൂണിറ്റ് നിര്‍മ്മിക്കും.