ലിഗയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന്  സംസ്ഥാന സർക്കാർ ധനസഹായം കൈമാറി.  അഞ്ച് ലക്ഷം രൂപയുടെ  ധനസഹായമാണ്  ലിഗയുടെ സഹോദരി ഇൽസക്ക്  ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  കൈമാറിയത്.

സഹോദരിയുടെ മരണവുമായി  ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ  തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ്  അനിൽ എന്നിവർ   നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.