Destinations

ബെംഗ്ലൂരുവിലെ വിസ്മയങ്ങള്‍

പൂന്തോട്ട നഗരിയായ ബെംഗ്ലൂരുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് മെട്രോയും, ഫാഷന്‍ സ്ട്രീറ്റ്, കോള്‍ സെറ്ററുകളുമൊക്കയാണ്. വിനോദങ്ങളുടെ നഗരമാണ് ബെംഗ്ലൂരു. ലഹരി നുണയാന്‍ ബാറുകള്‍, ഭക്ഷണപ്രിയര്‍ക്കായി റെസ്റ്റോറന്റുകള്‍, സുഹൃത്തുകള്‍ക്ക് വൈകുന്നേരങ്ങള്‍ പങ്കിടാന്‍ കോഫി ജോയിന്റസ് എന്നീ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് നഗരം.

ബെംഗളൂരുവിന്റെ ഭൂപ്രകൃതിയും ഇതിന് ഒരു കാരണമാണ്. ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള നഗരമായ ബെംഗളൂരു. സൗമ്യമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തോട് കൂടിയ ദിവസങ്ങളുമാണ് ഇവിടുത്തേത്. ജൂണ്‍-സെപ്റ്റംബര്‍ മഴക്കാലത്ത് രാവിലെയും ഉച്ചസമയത്തും പ്രസന്നമായ അന്തരീക്ഷമായിരിക്കും. ‘ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി’ യായ ബെംഗളൂരുവില്‍ ഒരുപാട് പച്ചപ്പ് നിറഞ്ഞ ഇടങ്ങളുണ്ട്.

ടോയിറ്റ്

യുവാക്കളുടെ ഹബ്ബായ നഗരത്തില്‍ ബിയര്‍ നിര്‍മ്മാണ കമ്പനി ആവശ്യമാണ്. അവരെ ലക്ഷ്യം വെയ്ക്കുന്ന ഒന്നാണ് ബെംഗ്ലൂരുവിലെ ടൊയിറ്റ്. ഇന്ദിര നഗറിലെ ബിയര്‍ നിര്‍മ്മാണ സ്ഥലമാണിത്. വലിയ ബിയര്‍ ടാങ്കുകളുടെ മുന്‍പില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിനായി സ്റ്റൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബാസ്മതി ബ്ലോന്‍ഡും, ടിന്‍ടിന്‍ ടോയിറ്റും ഇവിടെ ലഭിക്കും. ബ്രിട്ടീഷ് ശൈലിയിലുള്ള പബ്ബ് ഭക്ഷണങ്ങളാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ മീന്‍, പൈസ്, ചിപ്‌സ്, ബര്‍ഗര്‍ എന്നിവ ഇവിടെ ലഭിക്കും.

മാവള്ളി ടിഫിന്‍ റൂംസ്

സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് മാവള്ളി ടിഫിന്‍ റൂംസ്. അല്ലെങ്കില്‍ എംടിആര്‍. 1920ല്‍ മൂന്ന് സഹോദരന്മാരുടെ ആശയമാണ് ഇതിന് പിന്നില്‍. ഏകദേശം ഒരു നൂറ്റാണ്ടാകുന്നു ഇത് ആരംഭിച്ചിട്ട്. എംടിആര്‍ എന്നു പറയുന്നത് രുചിയേറിയ ഇഡ്ഡലിയും ദോശകളും പ്രശസ്തമാണ്. ലാല്‍ബാഗ് ബൊട്ടാണിക്കല്‍ റോഡിലാണ് ഇതിന്റെ ആദ്യത്തെ ബ്രാഞ്ച്. ബെംഗളൂരുവിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഇത് ഉണ്ട്.

ഒലിവ് ബാര്‍

അശോക് നഗറിലെ ഒലിവ് ബാറാണ് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. സ്റ്റീക്‌സ്, പെസ്റ്റോ സ്ലാത്തേര്‍ഡ് പനീര്‍, ടൈനി ചീസ് , ടോസ്റ്റീസ് എന്നിവ ഇവിടെ ലഭിക്കും. ഉച്ച മുതല്‍ നാല് മണിവരെ ഇഷ്ടം പോലെ പാനീയങ്ങള്‍ ലഭിക്കും. ഡിജെയും മറ്റ് പരിപാടികളും ഉള്ള ചില ദിവസങ്ങളില്‍ ഇവിടം അടയ്ക്കാന്‍ വൈകും. 3000 രൂപയാണ് ബ്രെഞ്ചിന്റെ വില.

നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്

കലാകാരന്മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കെട്ടിടമാണ് ഇത്. 2009ല്‍ ആരംഭിച്ച ഇന്ത്യയിലെ മൂന്ന് നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗാലറികള്‍ ഒന്നാണിത്. മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ട്, ഫോട്ടോഗ്രെഫി, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500ലേറെ ശേഖരങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യന്‍ കലാകാരന്മാരുടെയും, കൊളോണിയല്‍ ആര്‍ട്ടിസ്റ്റുകളുടെയും, ബെംഗാള്‍ സ്‌കൂള്‍ ആന്‍ഡ് പോസ്റ്റ് ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുകളുടെ മാത്രമല്ല സ്‌ക്രീനിംങും, ഗാലറി വോക്‌സും, വര്‍ക്ക്‌ഷോപ്പുകളും നടക്കുന്നുണ്ട്. തിങ്കളാഴ്ച ഇവിടെ അവധി ആയിരിക്കും. ടിക്കറ്റുകള്‍ക്ക് 500 രൂപയാണ്.

സ്ലൈ ഗ്രാന്നി

ഇന്ദിര നഗറിന്റെ അടുത്തുള്ള സ്ഥലമായ ഇവിടത്തെ പന്ത്രണ്ടാമത്തെ മെയിന്‍ റോഡില്‍ റൂഫ്‌ടോപ് ബാറുകളുടെ ഒരു നിര തന്നെ ഉണ്ട്. വ്യത്യസ്തമായ കോക്ടെയില്‍ മെനുവാണ് ഇവിടുത്തേത്. ഐസ് ലോലിയോടെയാണ് ഇവിടെ പീച്ച് പോപ്‌സിക്കിള്‍ വരുന്നത്. സൂര്യാസ്തമയം കണ്ട് ഇവിടെ രുചികരമായ സ്‌നാക്‌സുകള്‍ കഴിക്കാം. ഇവിടുത്തെ റൂഫില്‍ സ്മാര്‍ട്ടായ ആള്‍ക്കൂട്ടത്തെയാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍ താഴെയുള്ള റെസ്റ്ററന്റില്‍ സ്ലൈ ഗ്രാന്നി ഹൗസ് പാര്‍ട്ടീസ്, ഡിജെ, ബോളിവുഡ് എന്നിവയൊക്കെയാണുള്ളത്. 400 രൂപ മുതലുള്ള കോക്ടെയില്‍.