കുവൈത്തില്‍ ലൈസന്‍സ് കിട്ടാന്‍ പുതിയ മാനദണ്ഡം
വാഹനങ്ങൾക്കും റോഡ് ലൈസൻസിനും കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി പുതിയ മാനദണ്ഡം ഏർപ്പെടുത്തും. അടുത്ത വർഷം തുടക്കത്തിൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു.
വാഹനങ്ങളിൽ നിന്നുള്ള പുക പ്രകൃതിക്കു ഹാനികരമല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽനിന്ന് നേടണം. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഗതാഗതവകുപ്പ് മുഖേന റോഡ് ലൈസൻസ് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങളുടെ ലൈസൻസ് പുതുക്കാനാവില്ല. രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. ശബ്ദമലിനീകരണം, പ്രകൃതിമലിനീകരണം എന്നിവയുണ്ടാക്കുന്ന വാഹനങ്ങളെ ഒഴിവാക്കുകയാണ് പുതിയ മാനദണ്ഡം ലക്ഷ്യം.