മൂന്നാംമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി
മൂന്നാമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയിസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. പൊലീസിന്റെ മനുഷ്യമുഖമാണ് പ്രധാനം. മൂന്നാംമുറ പാടില്ലാ എന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയിലുള്ളവര്‍ പൊലീസിലുണ്ടാകും. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്കില് കുറിച്ചു.
രാജ്യത്തിനുതന്നെ മാതൃകയാണ് കേരളാ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള ഇടപെടലിലൂടെ പൊലീസിന് ജനകീയമുഖം കൈവന്നുവെങ്കിലും പഴയ പൊലീസ് സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പൊലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പ്പര്യമില്ല. പരമ്പരാഗത പൊലീസ് രീതികളോടാണ് അവര്‍ക്ക് താല്‍പ്പര്യം. ലോകത്തിനും നാടിനും പൊലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശിക്കുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പൊലീസ് സേനയിലുള്ളത് വലിയ മാറ്റങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പെട്ടെന്നു പിടിക്കാന്‍ സാധിക്കുന്നു. പിങ്ക് പൊലീസിനും സ്റ്റുഡന്റ് പൊലീസ് കേഡറ്റിനും മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്ട്രോള് റൂമുകള്‍ തുറക്കും. ഒറ്റയ്ക്കു ജീവിക്കുന്നവരുടെ സംരക്ഷണ ചുമതലകകൂടി പൊലീസ് ഏറ്റെടുക്കും. മുഖ്യമന്ത്രി ഫെയിസ്ബുക്കിലൂടെ പറഞ്ഞു.