ഡല്‍ഹി മെട്രോ പിങ്ക് ലൈന്‍ രണ്ടാംഭാഗം ട്രയല്‍ റണ്‍ തുടങ്ങി
ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ ലാജ്പത് നഗര്‍ മുതല്‍ വിശ്വേശ്വരയ്യ മോത്തി ബാഗുവരെയുള്ള 8.10 കിലോമീറ്റര്‍ ദൂരത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്‌ലാഗ് ഓഫ് ചെയ്തു.
മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന പിങ്ക് ലൈനിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസുവരെയുള്ള ഭാഗം യാത്രയ്ക്കായി കഴിഞ്ഞ മാര്‍ച്ച് 14ന് തുറന്നുകൊടുത്തതിന്‍റെ തുടര്‍ച്ചയായാണ് ലാജ്പത് നഗര്‍ മുതല്‍ മോത്തി ബാഗുവരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്.
വിശ്വേശ്വരയ്യ മോത്തി ബാഗ്, ഭിക്കാജി കാമ പ്ലേസ്, സരോജിനി നഗര്‍, ഐഎന്‍എ, സൗത്ത് എക്സ്റ്റന്‍ഷന്‍, ലാജ്പത് നഗര്‍ സ്റ്റേഷനുകളാണ് ട്രയല്‍ റണ്ണില്‍ വരുന്നത്. വിശ്വേശ്വരയ്യ മോത്തിബാഗ് സ്റ്റേഷന്‍ ഒഴിച്ച് മറ്റ് സ്റ്റേഷനുകളില്‍ ഭൂമിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് ഇന്‍റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണുള്ളത്. ഐഎന്‍എയും ലാജ്പത് നഗറുമാണ് ഈ സ്റ്റേഷനുകള്‍.
ഡല്‍ഹി മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയാണ് പിങ്ക് ലൈന്‍5. 8. 596 കിലോമീറ്ററാണ് ദൂരം.മജ്‌ലിസ് പാര്‍ക്കുമുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസ് വരെയുള്ള 21.56 കിലോമീറ്റര്‍ പാതയാണ് മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്തത്.