ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും
വരയാടിന്റെ പ്രസവകാലമായതിനാല്‍ അടച്ചിട്ട രാജമല നാളെ സഞ്ചാരികള്‍ക്കു വേണ്ടി തുറക്കും. ഈവര്‍ഷം ഇതുവരെ പുതുതായി 65 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തി. ഉള്‍ക്കാടുകളില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകാമെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് ആര് ലക്ഷ്മി പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇത്തവണത്തെ ടൂരിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്.
ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറിനില്ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ പുതുതായി തയ്യാറാക്കിയിരിക്കുന്നത്.