പാനിപുരിയ്ക്ക് കേരളത്തിന്റെ മറുപടി

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ വിഭവമാണ് പാനിപുരി. വടക്കേ ഇന്ത്യയിലെ തെരുവ് ഭക്ഷണങ്ങളില്‍ പുളിയും ഉപ്പും മധുരവും കലര്‍ന്ന രുചിയുടെ വെടിക്കെട്ട് സമ്മാനിക്കുന്ന ഭക്ഷണം ഇപ്പോള്‍ കേരളത്തിലെ വഴിയോരങ്ങളിലും കാണാം.  ഭായിമാര്‍ക്കൊപ്പം പാനിപൂരിയും അങ്ങനെ പശ്ചിമഘട്ടം കടന്നെത്തി.


ഉരുള കിഴങ്ങും മസാലയും നിറച്ച പുരിയില്‍ മല്ലിയിലയും പുതിനയിലയും പുളിയും ചേര്‍ത്ത സ്വാദേറിയ വെള്ളവും ഒഴിച്ച് കുടിക്കുന്ന വിഭവത്തിന് ഇതാ കേരളത്തിന്റെ മറുപടി. അതേ കേരള സ്റ്റൈല്‍ പാനിപുരി .

കറുമുറെ ഇരിക്കുന്ന പുരിയില്‍ നല്ല നാടന്‍ മാങ്ങ അച്ചാറും മോരും വെള്ളവും.

ലോകമെമ്പാടും കേരളീയ ഭക്ഷണത്തിന്റെ മേന്‍മ അറിയിക്കാന്‍  തീരുമാനിച്ച ഹോട്ടല്‍ റാവീസിലാണ് ഈ പുതിയ പരീക്ഷണം . മുഖ്യ  ഷെഫായ സുരേഷ് പിള്ളയാണ് ഉത്തരേന്ത്യന്‍ പാനിപുരിയ്ക്ക് കേരള സ്റ്റൈല്‍ മറുപടി നല്‍കിയത്.

റാവീസിലെത്തുന്ന ഭക്ഷണപ്രിയര്‍ക്ക് ഈ കേരള സ്റ്റൈല്‍ പാനിപുരിയാണ് വെല്‍ക്കം ഡ്രിങ്കായി ലഭിക്കുക.