News

ടൂറിസത്തിലെ വെല്ലുവിളികളെ അതിജീവിക്കുമെന്ന് രാജസ്ഥാന്‍

ടൂറിസം വളര്‍ച്ചയില്‍ സംസ്ഥാനം കുതിപ്പു തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വെല്ലുവിളി മറികടക്കും. ജയ്പൂരില്‍ ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ബസാറിന്റെ പത്താമത്തെ എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി .

2020ആകുന്നതോടെ 50 ദശലക്ഷം ടൂറിസ്റ്റുകള്‍ രാജസ്ഥാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് മികച്ച നേട്ടം കൈവരിച്ച കേരളമാണ് സംസ്ഥാനത്തിന്റെ വെല്ലുവിളിയെന്നും കേരളത്തിനെ മറികടക്കാന്‍ വര്‍ഷാവസാനമാകുന്നതോടെ സംസ്ഥാനത്തിന് സാധിക്കുമെന്നും  മന്ത്രി പറഞ്ഞു.

രാജസ്ഥാന്‍ ടൂറിസത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന കേന്ദ്ര വ്യോമയാന വകുപ്പിനോട് മന്ത്രി നന്ദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി രാജസ്ഥാന്‍ വേണ്ട വിധമാണ് പ്രയോജനപ്പെടുത്തുന്നതെന്നും. ജയ്പൂരില്‍ നിന്നും കൊച്ചി, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസിനാണ് രാജസ്ഥാന്‍ ഊന്നല്‍ നല്‍കുന്നതെന്നും വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.

ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവപരിചയമണ്ടാകുന്നതനായി തിരഞ്ഞെടുത്ത് 10 ഐക്കോണിക്ക് ഡെസ്റ്റിനേഷനുകളില്‍ രാജസ്ഥാനിലെ അമര്‍ കോട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ത്തിനിടയില്‍ രാജസ്ഥാന്‍ ടൂറിസം മേഖലയില്‍ കാഴ്ച്ച വെച്ചത് മികച്ച നേട്ടമാണ്. 47 പുരസ്‌കാരങ്ങള്‍ ഇതിനോടകം സംസ്ഥാനത്തിന് നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മ പറഞ്ഞു.

2018ലെ ജി ഐ ടി ബിയില്‍ അമേരിക്ക അടക്കം 52 വിദേശ രാജ്യങ്ങളില്‍ നിന്ന് 260 ടൂര്‍ കമ്പനികളും, ഇന്ത്യയില്‍ നിന്ന് 300 സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ബസാര്‍ ടൂറിസം മേഖലകളുടെ മികച്ച കൂടിക്കാഴ്ച്ചകളിലില്‍ ഒന്നായി മാറുമെന്ന് എഫ് ഐ സി സി ഐ ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ ജ്യോത്സന സൂരി പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ജി ഐ ടി ബി സ്റ്റാളുകള്‍ സന്ദര്‍ശിച്ചിരുന്നു.