News

ലിഗയുടെ മരണം: ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ചു

തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്      ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം  സെക്രട്ടറി  റാണി ജോര്‍ജ് പറഞ്ഞു.

കോവളത്ത്  മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയെ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സന്ദർശിക്കുന്നു

ലീഗയുടെ മരണത്തില്‍ ടൂറിസം  സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും
വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്  റാണി ജോര്‍ജ്  ഉറപ്പു നല്‍കി.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇല്‍സിയെ അറിയിച്ചു