News

കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റര്‍ കഴക്കൂട്ടത്ത്

കേരളത്തിലെ ആദ്യത്തെ ഐ മാക്സ് തിയേറ്റര്‍ കഴക്കൂട്ടത്ത്. ടെക്നോപാര്‍ക്ക്‌ മൂന്നാംഘട്ട വികസന്നത്തിന്‍റെ ഭാഗമായി നിര്‍മിക്കുന്ന ടോറസ്-സെന്‍ട്രം മാളിലാണ് ഐമാക്സ് എത്തുന്നത്. 11 സ്ക്രീനുകളില്‍ ഒന്നിലായിരിക്കും ഐമാക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

ലോകത്തിലെ നാലാമത്തെ വലിയ സിനിമാ പ്രദര്‍ശന കമ്പനിയായ സിനിപോളിസാണ് ഐമാക്സിനെ കഴക്കൂട്ടത്ത് എത്തിക്കുന്നത്. ഇമേജ് മാക്സിമം എന്നതിന്‍റെ ചുരുക്കപ്പേരാണ് ഐമാക്സ്. പേരുപോലെത്തന്നെ വലിയ ദൃശ്യങ്ങള്‍ കാണുന്ന തിയേറ്റര്‍. കനേഡിയന്‍ കമ്പനിയായ ഐമാക്സ് കോര്‍പറേഷനാണ് ഐമാക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

മള്‍ട്ടിപ്ലക്സിന്‍റെ വലിപ്പമനുസരിച്ചാണ് ഐമാക്സ് സ്ക്രീനുകള്‍ തയ്യാറാക്കുന്നത്. 47×24 അടിമുതല്‍ 74×46 അടിവരെയാകും സ്ക്രീനിന്‍റെ വലിപ്പം. അതായത് തറയില്‍ നിന്നും മുകളറ്റം വരേയും ചുമരില്‍ നിന്നും മറ്റൊരു ചുമരുവരെയുമാകും നീളം. തിയേറ്ററിന്‍റെ എല്ലാ വശത്തു ഇരുന്നാലും ഒരേപോലെ വലിപ്പമുള്ള ദൃശ്യം കാണാനാകും. ലേസര്‍ അധിഷ്ഠിത ഡിജിറ്റല്‍ ശബ്ദ സൗകര്യമാണ് തിയേറ്ററില്‍ ഒരുക്കുക.