News

വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നില്‍ യോഗയാണ്‌ രഹസ്യം: ക്രിസ് ഗെയില്‍

പഞ്ചാബ് കിങ്ങിസിനായി പരീക്ഷണമെന്നോണമാണ് വീരു ഈ വട്ടം ടി20 ക്രിക്കറ്റ് ലേലമേശയില്‍ നിന്ന് ക്രിസ് ഗെയിലിനെ വാങ്ങിയത്. എടുക്കാചരക്കായ യൂണിവേഴ്‌സല്‍ ബോസ് അങ്ങനെ പഞ്ചാബിലെത്തി.

ആദ്യ കളിയില്‍ ഫിഫ്റ്റി, രണ്ടാം കളിയില്‍ 58 പന്തില്‍ സെഞ്ചുറി. മാന്‍ ഓഫ് ദ് മാച്ച് വാങ്ങാനെത്തിയ ഗെയില്‍ നന്ദി പറഞ്ഞത് മറ്റാരോടുമല്ല യോഗയോടാണ്.

കഴിഞ്ഞ സീസണിലെ കളികളില്‍ എനിക്ക് മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ കിംഗ്‌സ് 11പഞ്ചാബില്‍ എത്തിയപ്പോള്‍ സെവാഗാണ് യോഗയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു. അന്നു മുതല്‍ യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായി. യോഗ പരിശീലിച്ചത് കൊണ്ടാണ് കളികളില്‍ എനിക്ക് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചത്.         ഗെയിലിന്റെ വാക്കുകള്‍.