OBITUARY

എം എസ് രവിയുടെ വേർപാടിൽ അനുശോചനം

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

അന്തരിച്ച കേരള കൗമുദി ചീഫ് എഡിറ്റർ എം എസ് രവിയുടെ വേർപാടിൽ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി .

കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു എം എസ് രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ,
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി,കെ. പി. സി. സി  പ്രസിഡന്റ് എം എം ഹസൻ,  ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവരും അനുശോചിച്ചു.

കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ -മാധവി ദമ്പതികളുടെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്. മാദ്ധ്യമ രംഗത്തെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ശൈലജയാണ് ഭാര്യ. എഡിറ്റർ ദീപു രവി,​  മാർക്കറ്റിംഗ് ഡയറക്ടർ ദർശൻ രവി എന്നിവർ മക്കളാണ്. എം.എസ്. മണി, പരേതരായ എം.എസ്.മധുസൂദനൻ‍, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്