ബിഎംഡബ്ല്യു ആഡംബര എക്സ് 3 വിപണിയില്‍
ബിഎംഡബ്ല്യുവിന്റെ ആഡംബര എസ് യു വി എക്സ്3യുടെ പുതിയ പതിപ്പ് വിപണിയില്‍. 49.99 ലക്ഷം മുതൽ 56.70 ലക്ഷം രൂപ വരെയാണ് എക്സ്3യുടെ എക്സ്ഷോറൂം വില. ബിഎംഡബ്ല്യുവിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് എക്സ് 3. 2003ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എക്സ് 3 യുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്.
കഴിഞ്ഞ മോഡലിനേക്കാൾ 55 കിലോഗ്രാം ഭാരം കുറവുണ്ട് പുതിയ തലമുറ വാഹനത്തിന്. വലുപ്പം കൂടിയ കിഡ്നി ഗ്രില്ലുകളാണ് എക്സ് 3യുടെ മുന്‍ഭാഗത്തെ പ്രധാന പ്രത്യേകത. ഫുൾ അഡാപ്റ്റീവ് എൽഇഡി ലാംപാണ് പുതിയ എക്സ് 3യിൽ ഉപയോഗിച്ചിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളാണ് പുതിയ വിഹനത്തിലുള്ളത്. 12.3 ഇഞ്ച് മൾട്ടിഫങ്ഷൻ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, വെൽക്കം ലൈറ്റ് കാർപെറ്റ്. ആബിയന്റ് ലൈറ്റ്, ഹെഡ് അപ് ഡിസ്പ്ലെ എന്നിവ പുതിയ എക്സ് 3യിലുണ്ട്.
തുടക്കത്തിൽ ഡീസൽ എന്‍ജിനോടു കൂടി മാത്രമാണ് വാഹനം ലഭ്യമാകുക. എക്സ്ഡ്രൈവ് 20ഡി എക്സ്പെഡിഷൻസ്, എക്സ്3 ആഡംബര ലൈൻ എന്നീ വകഭേദങ്ങളിൽ ഡീസൽ പതിപ്പ് ലഭിക്കും. പെട്രോൾ പതിപ്പ് പിന്നീട് പുറത്തിറങ്ങും. 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും എക്സ്3യ്ക്കുണ്ട്. 8 സ്പീഡാണ് ട്രാൻസ്മിഷൻ.