News

ബെംഗ്ലൂരു വാഹനത്തിരക്കേറിയ കിഴക്കന്‍ ഏഷ്യയിലെ രണ്ടാമത്തെ നഗരം

തെക്ക്കിഴക്കന്‍ ഏഷ്യയിലെ വാഹനത്തിരക്കേറിയ നഗരങ്ങളുടെ പട്ടിക പുറത്ത് വന്നു. സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും വാഹനത്തിരക്കേറിയ രണ്ടാമത്തെ നഗരം ബെംഗ്ലൂരുവാണ്.


ഒന്നാം സ്ഥാനത്ത് കൊല്‍ക്കത്തയാണ് നില്‍ക്കുന്നത്. ബെംഗളൂരുവിനു വര്‍ഷം തോറുമുള്ള നഷ്ടം 38,000 കോടി രൂപയാണെന്നും ബോസ്റ്റന്‍ കണ്‍സല്‍റ്റിങ് ഗ്രൂപ്പ് സര്‍വേയില്‍ പറയുന്നു.

മറ്റു നഗരങ്ങളെ അപേക്ഷിച്ച് തിരക്കേറിയ നേരത്ത് 149 ശതമാനം അധിക സമയമാണ് ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് കാരണം കൂടുതലായി വേണ്ടിവരുന്നത്.