News

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ് പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നുതന്നെ ആരംഭിക്കും.

എല്ലാ പൂരപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകി. സാംപിള്‍ വെടിക്കെട്ട്‌ നടക്കുന്ന 23നു തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും പൂരപ്രേമികളും വിനോദസഞ്ചാരികളും തൃശൂര്‍ എത്തും. പൂരത്തിന്‍റെ മുന്നോടിയായി നടക്കുന്ന പൂരം എക്സിബിഷന്‍ വടക്കുനാഥ ക്ഷേത്ര നഗരിയില്‍ തുടങ്ങി.

ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവയാണു പൂരത്തിനു നേതൃത്വം നല്‍കുന്ന ഘടകക്ഷേത്രങ്ങൾ.