പാര്‍ക്കിങ്ങിന് പണമടച്ചോ? അറിയാം സ്മാര്‍ട്ടായി

ദുബായില്‍ പാര്‍ക്കിങ്ങിന് പണമടച്ചത് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധകരുടെ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുക.

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ്ങിന് പണമടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ ഈ ഉപകരണം വഴി സാധിക്കും. പരിശോധകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയും.

സ്മാര്‍ട്ട് സാങ്കേതികത ഉപയോഗിച്ച് ട്രാഫിക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സ്മാര്‍ട്ട് സ്‌കാനര്‍ എന്ന് ട്രാഫിക്ക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ. മൈത ബിന്‍ അതായി പറഞ്ഞു.