ഇന്ത്യ- നേപ്പാള്‍- ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന
ഹിമാലയം വഴി ഇന്ത്യ – നേപ്പാള്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്.
ദേശീയപാതകളേയും റെയില്‍വെ ലൈനുകളേയും തുറമുഖങ്ങളേയും വിമാനത്താവളേയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ധാരണയിലാണ് ഇരുരാജ്യങ്ങളും എത്തിയിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സംബന്ധിച്ച കരാറില്‍ നേപ്പാളും ചൈനയും നേരത്തെതന്നെ ഏര്‍പ്പെട്ടിരുന്നു.
മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് ചൈനയും നേപ്പാളും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയും ചൈനയും സഹകരിക്കണമെന്ന് നേപ്പാള്‍ അഭ്യര്‍ഥിച്ചു. നേപ്പാളിന്‍റെ വികസനത്തിന് ഇന്ത്യയും ചൈനയും അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.