തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽവേ; ലോകബാങ്കിന്റെ സഹായം തേടിയേക്കും
തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽവേ പാത നിർമാണത്തിന് ലോകബാങ്കിന്റെ സഹായം തേടാന്‍ ആലോചന. നിലവിലെ ഇരട്ടപ്പാതക്ക് സമാന്തരമായി മൂന്നാമത്തേയും നാലാമത്തേയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം റെയിൽവേ ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്ന് നടപടികളാരംഭിക്കാൻ അനുമതിനൽകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയനീക്കം. 510 കിലോമീറ്റര്‍ നീളമുള്ള പാതയ്ക്ക് 16600 കോടി രൂപ വേണ്ടിവരും. കേന്ദ്രസർക്കാർ 49 ശതമാനവും സംസ്ഥാനം 51 ശതമാനവുമാണ് പദ്ധതിക്കായി ചെലവഴിക്കുക. ലോകബാങ്ക് സഹായം നിർദേശമായുണ്ടെങ്കിലും ഇക്കാര്യത്തിൽ നയപരമായ തീരുമാനമാണ് ഇനിവേണ്ടത്.
അതിവേഗ ട്രെയിനുകളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിക്കുന്നതെങ്കിലും അതിന് സാങ്കേതികതടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെമെന്നുമാണ് റെയിൽവേ ബോർഡിന്റെ ഉറപ്പ്. ഇതിനു അനുസരിച്ചായിരിക്കും സർവേയും അനുബന്ധ നടപടികളും.