News

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ച്ചത്തേക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

നിരോധനാജ്ഞയ്ക്ക് പുറമെ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.