Kerala

മൂന്നാര്‍ പെരുമയ്ക്ക് വിനോദസഞ്ചാര മേഖലയുടെ കൈകോര്‍ക്കല്‍

മൂന്നാറിന്റെ സൗന്ദര്യം ലോക സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ടൂറിസം പാര്‍ട്‌നര്‍ഷിപ്പ് മീറ്റ് 2018 സംഘടിപ്പിക്കുന്നു. മാറി മാറി വരുന്ന സഞ്ചാര സങ്കല്‍പ്പത്തില്‍ മൂന്നാറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ മാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു മീറ്റ്. നീലക്കുറിഞ്ഞി 12 വര്‍ഷങ്ങള്‍ക്ക ശേഷം പൂക്കുന്നത് കൊണ്ട് ഈ വര്‍ഷം മൂന്നാറില്‍ ടൂറിസം സാധ്യത കൂടുതലാണ്. മൂന്നാറിനെ ടു നൈറ്റ് ഡെസ്റ്റിനേഷന്‍ എന്നതില്‍ നിന്നും ഫൈവ് നൈറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ ആത്യധിക ലക്ഷ്യം.

ഇതിനായി എക്‌സ്‌പ്ലോര്‍ മൂന്നാര്‍ എന്ന പേരില്‍ ബൃഹത്തായ പദ്ധതിക്ക് എംടിഎം തുടക്കം കുറിക്കുന്നു. പാര്‍ട്‌നര്‍ഷിപ്പ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിനോദസഞ്ചാരികള്‍ സാധാരണ സന്ദര്‍ശിക്കുന്ന മൂന്നാറിന്റെ പ്രദേശങ്ങള്‍ കൂടാതെ ഇനിയും അറിയപ്പെടാത്ത പ്രകൃതിഭംഗി നിറഞ്ഞ മനോഹരമായ കാഴ്ചകള്‍ ലോകസഞ്ചാരികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

പഠനങ്ങളുനസരിച്ച് ടൂറിസം രംഗത്ത് സഞ്ചാര സങ്കല്‍പ്പങ്ങള്‍ മാറുന്‌പോള്‍ തായ് ലന്‍ഡ്, ശ്രീലങ്ക തുടങ്ങീ രാജ്യങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഏറെ മുന്നിലാണ്. സഞ്ചാര ഭൂപടത്തില്‍ മൂന്നാറിനും പ്രധാന ഇടം തേടുക എന്ന ലക്ഷ്യത്തോടെ പുതിയ മൊബൈല്‍ ആപ്പിനും എക്‌സ്‌പ്ലോര്‍ മൂന്നാര്‍ രൂപം നല്‍കിയിട്ടുണ്ട്.

കൂടാതെ റൂട്ട് മാപ്പുകള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ് തുടങ്ങീ മൂന്നാറിന്റെ സംമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഹാന്‍ഡ് ബുക്കും പരിചയപ്പെടുത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലികും മൂന്നാര്‍ ബ്രാന്‍ഡിംഗ് ലോഗോ പ്രകാശനം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈനും ഹാന്‍ഡ് ബുക്ക് റിലീസിംഗ് കെടിഎം മുന്‍പ്രസിഡന്റ് എബ്രഹാം ജോര്‍ജും നിര്‍വ്വഹിക്കും.